പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ പുത്തരിക്കല്‍ മുങ്ങാത്തംതറ പ്രദേശത്തെ കുറ്റിക്കാട് വയല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ മണ്ണിട്ട് നികത്തുന്നു.
പ്രദേശത്തെ തെങ്ങിന് തോപ്പുകളുടെ ഉടമസ്ഥരായ വന്‍ റിയല്‍ എസ്റ്റേറ്റ് ലോബിയാണ് കൃഷിഭൂമിയിലൂടെ മണ്ണിട്ടു നികത്തി റോഡുണ്ടാക്കുന്നത് വശങ്ങള് കെട്ടിപൊക്കുന്നതിനായി കല്ലും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മണ്ണുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നെങ്കിലും പ്രദേശത്തെ പ്രമുഖരുടെ ഓത്താശയോടെ നികത്തല്‍ പുനരാരംഭിക്കുകയായിരുന്നു. പാടംനികത്തല്‍ ഇനിയും തുടരുകയാണെങ്കില്‍ നീരൊഴുക്കുകള്‍ തടസപ്പെടുകയും ഇവിടെ ഒരുഭാഗം വയല്‍ കൃഷിയോഗ്യമല്ലാതായി തീരുകയും ചെയ്യും. നീര്‍ത്തടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നീരൊഴുക്കുകള്‍ നിലച്ചാല്‍ ഒരു കൃഷിഭൂമി കൂടി തരിശായി മാറും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് മറിച്ചുവില്‍ക്കാന്‍ എളുപ്പമാകും ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വിപത്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: