തോണിച്ചാല്‍ : തോണിച്ചാല്‍ ശ്രീ മലക്കാരി തിറ മഹോത്സവം ഫെബ്രുവരി 14, 15 തിയ്യതികളില്‍ നടക്കും. ക്ഷേത്രഭരണം ജനകീയ കമ്മിറ്റി ഏറ്റെടുത്തതിനുശേഷമുള്ള 50താമത്തെ തിറയുത്സവം എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ തിറ മഹോത്സവത്തിനുണ്ട്. ഞായറാഴ്ച്ച രാവിലെ അഞ്ച് മണിക്ക് കഴകം ഉണര്‍ത്തലും വേലയും ആറ് മണിക്ക് കൊടിയേറ്റം പത്ത് മണിക്ക് ചാക്യാര്‍കൂത്ത് രണ്ട് മണിക്ക് കലാമണ്ഡലം വിഷ്ണു പണ്ടാനും അവതരിപ്പിക്കുന്ന ഓട്ടം തുള്ളല്‍ വൈകിട്ട് നാല് മണിക്ക് മലയില്‍ നിന്നും എഴുന്നള്ളത്ത് ദീപാരാധനക്ക് ശേഷം മാതൃസമിതിയുടെ ഭജന. ഏഴ് മണിക്ക നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സ്വാമി അക്ഷയാമൃതചൈതന്യ് ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം ബ്രന്മകുമാരി ഷൈലജ നിര്‍വഹിക്കും. ആദ്യജനകീയ കമ്മിറ്റി മെമ്പര്‍മാരെയും സ്ക്കൂള് കലാകായിക മത്സരത്തില്‍ മികവ് തെളിയിച്ചവരെയും എന്‍. ബാലചന്ദ്രന് ആദരിക്കും. രാത്രി 9.30ന് വിവിധ കലാപരിപ്പാടികള്‍, 10.30ന് ഭണ്ഡാരം എഴുന്നള്ളത്ത്. ഓരു മണിക്ക് ഗാനമേള. ഫെബ്രുവരി 15ന് പുലര്‍ച്ചേ മൂന്ന് മണിക്ക് കുംഭം എഴുന്നള്ളത്ത്, രാവിലെ എട്ടിന് ദേവി ദേവന്മാരുടെ വെള്ളാട്ടുകള്‍, 12 മണിക്ക് അന്നദാനം തുടര്‍ന്ന് പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളന്, പുള്ളിയാരതന് തിറകള്‍, നാല് മണിക്ക് കഴകത്തേക്ക് കുംഭം എഴുന്നള്ളത്ത്. തുടര്‍ന്ന് മലക്കാരി തിറ, മലതിറക്ക് പട്ട് ഓപ്പിക്കാന് ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഈ സമയത്ത് ക്ഷേത്രസന്നിധിയിലെത്തും തുടര്‍ന്ന് കാളിയാരതന്, വേട്ടകാളന്, അതിരാജന്, മുത്തവന് തിറകള്‍ നടക്കും. 16 ന് പത്ത് മണിക്ക് മലയിലേക്കു മടക്കിഎഴുന്നള്ളത്തോടെ തിറമഹോത്സവം സമാപിക്കും. ഫെബ്രുവരി 21ന് നാഗത്താന് കാവില്‍ ആയില്യം നാളില്‍ നാഗപൂജ, വിശേഷാല്‍ പൂജ, അന്നദാനം എന്നിവയുമുണ്ടാകും,
പത്രസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഓ.കെ പ്രേംജിത്ത്, ക്ഷേത്രം സെക്രട്ടറി പി. സോമസുന്ദരന്‍, സികെ ശശിധരന്, കെപിബാബുരാജ്,അഖില്‍പ്രം.സി, പി.സുന്ദരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: