തച്ചങ്ങാട്: കേരളാ പൂരക്കളി കലാ അക്കാദമി ജില്ലാ സമ്മേളനം നാളെ അരവത്ത് പൂബാണംകുഴി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എന്‍.കൃഷ്ണന് ഉദ്ഘാനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം കെ.കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് എ.കോരന് അധ്യക്ഷത വഹിക്കും. കേരള ഫോക് ലോര്‍ അക്കാദമി ചെയര്മാന് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ പ്രമുഖ പൂരക്കളി കലാകരന്മാരെ ആദരിക്കും
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, മോനാച്ച ഭഗവതി ക്ഷേത്രം പൂരക്കളി സംഘം എന്നിവയുടെ പൂരക്കളി, മടിക്കൈ ഗോപാലകൃഷ്ണ പണിക്കര്‍, ഡോ.സി.കെ.നാരായണ പണിക്കര്‍ എന്നിവരുടെ മറത്തു കളിയും പൂബാണം കുഴി ക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിരയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: