കല്‍പ്പറ്റ : കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രതിപാദിക്കുന്ന അഞ്ച്ദിവസത്തെ ഫോട്ടോ പ്രദര്‍ശനം ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കുംവികസനം’ഫെബ്രുവരി 15മുതല്‍ 19വരെ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളില്‍ നടക്കും. ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ 15ന് രാവിലെ 11.30ന് എസ്കെഎം ജെ ഹൈസ്കൂള്‍ഹാളില്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്യും. കേന്ദ്രാവിഷ്കൃത പദ്ധതികളായ ജന്‍ ധന്‍യോജന, സുകന്യസമൃദ്ധി യോജന, ബേട്ടീ ബച്ചാവോ ബേട്ടീപഠാവോ, ഡിജിറ്റല്‍ ഇന്ത്യ, മുദ്രാബാങ്ക് തുടങ്ങി നിരവധി പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പരസ്യദൃശ്യ പ്രചാരണ വിഭാഗമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച്വരെ പൊതുജനങ്ങള്ക്ക്പ്രദര്ശനം സൗജന്യമായി കാണാനുള്ള സൗകര്യമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: