ചുങ്കത്തറ: അമ്പലപൊയില്‍ മണ്ണാത്തി ക്ഷേത്രത്തില്‍ മോഷണം നടന്നിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ക്ഷേത്രസംരക്ഷണ സമിതി പോത്തുകല്ല് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി എം.കൃഷ്ണപ്രഗീഷ് ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രമോഷണങ്ങള്‍ തടയുന്നതിന് സര്‍ക്കാരും പ്രതികളെ പിടികൂടുന്നതില്‍ പോലീസും നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്.സുബ്രഹ്മണ്യന്, പരമേശ്വരന്, ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: