ചെറുകോല്‍പ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിനായി ഭക്തര്‍ ഒന്നുചേരണമെന്ന് .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. പരിഷത്തിന്റെ നാലാംദിവസം നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിനായി ഭക്തര്‍ ഒന്നുചേരണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശകസമിതി ഭാരവാഹികളെ വിളിച്ച് ചേര്‍ത്ത് എന്തുകൊണ്ട് ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യമില്ല എന്നതിനെപ്പറ്റി പഠന ശിബിരം നടത്തും.സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ഭരണാധിപന്മാരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത് ക്ഷേത്ര പരിരക്ഷയും ആചാരാനുഷ്ഠാന പരിപാലനത്തെപ്പറ്റി ചര്‍ച്ച നടത്തും. ഹൈന്ദവ അചാരാനുഷ്ഠാനങ്ങളുടെ ദൃഢത തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല.
വിദ്യാധിരാജ ജയന്തിദിനം ജീവകാരുണ്യദിനമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഹൈന്ദവാചാരാനുഷ്ഠാനങ്ങളില്‍ മാത്രം കൈകടത്താന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: