പരപ്പനങ്ങാടി: പരിയാപുരത്തെ നിര്‍ദ്ദിഷ്ട ഇന്റര്‍ഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ടെക്നോളജിയുമായി(ഐഐഎസ്ടി) സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നു. സ്ഥലം വിട്ടുനല്‍കിയ പരിയാപുരത്തെ സുരേഷ്ബാബുവിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം ആര്‍ഡിഒ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് താനൂര്‍ സിഐ ബിനോയിയുടെയും പരപ്പനങ്ങാടി എസ്ഐ ജിനേഷിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ശിലാസ്ഥാപം നടത്താനുള്ള പരിപാടിയാണ് സര്‍ക്കാരിന്റേതെന്ന് ഐഐഎസ്ടി വിരുദ്ധകര്മ്മസമിതി ആരോപിച്ചു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ കാറ്റില്‍പറത്തി രാഷ്ട്രീയലാഭം കൊയ്യാനാണ് എംഎല്‍എയുടെ ശ്രമം.
ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി ഭാസ്ക്കരന്‍, ഉണ്ണികൃഷ്ണന്, ഉള്ളേരി സുബ്രഹ്മണ്യന്, സി.ജയദേവന്, വിനീഷ്, തറയില്‍ ശ്രീധരന്, ദുര്‍ഗാപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: