ബത്തേരി : പാലിയേറ്റീവ് പരിചരണ രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ഫെബ്രുവരി് ഒമ്പതിന് ബത്തേരിയില്‍ സ്നേഹ സംഗമം നടക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യവകുപ്പ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാരി സംഘടനകള്‍, ബത്തേരിയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ പങ്കാളിത്തതോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബത്തേരി ബ്ലോക്ക് പാലിയേറ്റീവ് രംഗത്ത് അഞ്ച് പ്രൈമറി ലെവല്‍ യൂണിറ്റുകളും ഇവര്‍ക്ക് സഹായകരമായി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 7500ഓളം കിടപ്പുരോഗികള്‍ക്ക് സാന്ത്വന പരിചരണം നല്കാന് ഈ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നുണ്ട്. ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ വിപുലീകരിക്കാനാണ് സ്നേഹസംഗമം 2016 സംഘടിപ്പിക്കുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സ്നേഹ സംഗമത്തില്‍ രോഗിബന്ധു സംഗമം, രോഗികളും ഡോക്ടറും തമ്മിലുള്ള സംവാദം, ബോധവല്‍ക്കരണ ക്ലാസുകള്‍, കലാപരിപാടികള്‍, ഉപഹാര സമര്‍പ്പണം എന്നിവയും നടക്കും. നൂറോളം കിടപ്പുരോഗികളും, അവരുടെ ബന്ധുക്കളും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 4000ഓളം പേര് സ്നേഹസംഗമത്തില്‍ പങ്കാളികളാവും. ജില്ലാാബ്ലോക്ക്പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ര്ടീയയസാമൂഹ്യ്യസാംസ്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ എന്നിവര്‍ സ്നേഹസംഗമത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: