പാലക്കാട്: സംസ്ഥാനപാത വഴി മദ്യവും മയക്കുമരുന്നു കടത്തലും വ്യാപകം. കുളപ്പുള്ളി-പാലക്കാട് പാതയില്‍ കാര്യമായ പരിശോധനകളില്ലാത്തത് ഇതുവഴിയുള്ള ഗതാഗതം തെരഞ്ഞെടുക്കാന്‍ മാഫിയകളെ പ്രേരിപ്പിക്കുകയാണ്.
നികുതിവെട്ടിച്ച് സാധനസാമഗ്രികള്‍ കടത്തുന്നതിനും ഈ വഴിയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. വിദേശമദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്ക്കൊപ്പം കഞ്ചാവും സ്പിരിറ്റും കുഴല്‍പണവും വരെ ഇതുവഴി സുഗമമായി കടത്തുന്നുണ്ടെന്നാണ് സൂചന. പകല്‍സമയങ്ങളില്‍പോലും കടത്ത നടക്കുന്നതായാണ് വിവരം.
ഏതാനുംദിവസംമുമ്പ് സെ്പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാര്ണൂരില് പത്തുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംസ്ഥാന ഹൈവേവഴിയാണ് തമിഴ്നാട്ടില്‍നിന്നും ഇതു കൊണ്ടുവന്നിരുന്നത്. കഞ്ചാവ് മാഫിയയിലെ മുഖ്യകണ്ണിയെ സംഭവവുമായി പോലീസ് അറസ്റ്റുചെയ്തു.
സ്പിരിറ്റ് ഒഴുക്കും ഇതുവഴി വ്യാപകമായി നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന. അധികൃതരില്‍ ചിലരുടെ അറിവോടു കൂടിയാണ് ഇതു നടക്കുന്നതെന്നും ആക്ഷേപമുണ്ട്. സംസ്ഥാനപാതയില്‍ ജാഗ്രതാ പൂര്‍ണമായ പരിശോധനകളില്ലാത്തതാണ് മുഖ്യപ്രശ്നം. ഉത്സവകാലം ആരംഭിച്ചതോടെ വ്യാജമദ്യവില്പന വ്യാപകമാകുന്ന സാഹചര്യമാണ്. ഇതിനാവശ്യമായ മദ്യവും സ്പിരിറ്റും ഇപ്പോള്‍തന്നെ സംസ്ഥാനപാത വഴി ഒരുക്കു തുടങ്ങിക്കഴിഞ്ഞു.
രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തുരങ്കംവയ്ക്കുന്ന കുഴല്‍പണ ഇടപാടുകളും ഇതുവഴി വ്യാപകമാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉന്നതാധികൃതര്‍ക്ക് വിവരം നല്‍കിയതായാണ് സൂചന. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യങ്ങളില്‍ മതിയായ ശ്രദ്ധയോ താത്പര്യമോ കാണിക്കുന്നില്ലെന്നാണ് പോലീസിലെ തന്നെ ചിലര്‍ പറയു ന്നത്. നിയമവിരുദ്ധ ക്രയവിക്രയങ്ങളുടെ ഇടനാഴിയും മുഖ്യമാര്ഗവുമായി പാലക്കാട് കുളപ്പുള്ളി പാത മാറിക്കഴിഞ്ഞെന്നാണ് ആക്ഷേപം. രാത്രികാലങ്ങളില്‍ കൂടുതല്‍ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുകയും മാഫിയകള്‍ക്കെതിരായ നടപടി കര്‍ശനമാക്കുകയും ചെയ്യണമെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: