പാലക്കാട്: ജില്ലയിലെ എക്സൈസ് ചെക്പോസ്റ്റുകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനോ, ഭക്ഷണം കഴിക്കാനോ സൗകര്യമില്ലെന്നു പരാതി. വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്പോസ്റ്റുകളില്‍ പൊരിവെയിലത്ത്നിന്നുകൊണ്ടുവേണം വാഹന പരിശോധന നടത്താന്‍. പഴഞ്ചന്‍ രീതിയിലുള്ള കമ്പികുത്തി പരിശോധനയാണ് എല്ലാ ചെക്പോസ്റ്റുകുളിലും നടക്കുന്നത്. എട്ട് മണിക്കൂര്‍ ജോലിനോക്കുന്ന ജീവനക്കാര്‍ക്ക് ഭക്ഷണംകഴിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല.
വാളയാറില്മാത്രമാണ് കാന്റീന് സൗകര്യമുള്ളത്. മറ്റ് ചെക്പോസ്റ്റുകളില്‍ ജീവനക്കാര്‍ സ്വന്തംനിലയ്ക്ക് ഇതിനു വഴികണ്ടെത്തണം. എട്ട്മണിക്കൂര്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാര്‍ ഡ്യൂട്ടിസമയം കഴിഞ്ഞാല്‍ അടുത്തെവിടെയെങ്കിലും വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. ഇതിനുള്ള ചെലവ് നല്‍കുന്നുമില്ല. ചെക്പോസ്റ്റുകളില്‍ പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നത് ജീവനക്കാരും മറ്റുള്ളവരുംചേര്ന്നാണ്. ഇതിനുള്ള സാമ്പത്തികചെലവ് കണ്ടെത്തുന്നതും ഏറെ ശ്രമകരമാണെന്ന് ജീവനക്കാര്‍ പറയുന്നു. ചെറിയ കാലയളവില്‍ ചെക്പോസ്റ്റുകളില്‍ ജോലിക്ക് കയറുന്നവരാണ് ഇതിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നു കാണിച്ച് ജീവനക്കാര്‍ നിരവധി നിവേദനം നല്‍കിയെങ്കിലും സര്‍ക്കാരോ എക്സൈസ് വകുപ്പോ നടപടി സ്വീകരിക്കുന്നില്ല. അശാസ്ത്രീയമായി കമ്പികുത്തി പരിശോധനയെങ്കിലും ഒഴിവാക്കി മറ്റ് സംവിധാനം കാണണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ബാരിക്കേടുകള്‍ അപകടമാംവിധവും നിര്മിച്ചതിനാല് ജീവനക്കാരുടെ ജീവനും ഭീഷണിയാണ്. പലയിടത്തുംതകരംകൊണ്ട് മറച്ച ഷെഡ്ഡാണ് ചെക്പോസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: