പത്തനംതിട്ട: രണ്ട് പെണ്‍മക്കളങ്ങുന്ന കൈപ്പട്ടൂര്‍ ചാരുവിള കിഴക്കേതില്‍ നാരായണന്റെ കുടുംബത്തിന് ഇനി സമാധാനമായി ഉറങ്ങാം. താത്കാലികമായി ഒരുക്കിയ കൂരയില്‍ തല ചായ്ച്ചിരുന്ന ഇവര്‍ക്ക് രണ്ട് മുറിയും അടുക്കളയുമടങ്ങിയ വീട് സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനില്‍ ദുബായ് ദിശ ഫൗണേ്ടഷന്റെ സഹായത്തോടെയാണ് നിര്‍മിച്ചത്. ഡോ. എം. എസ്. സുനില്‍ നിര്‍മിച്ചു നല്കുന്ന 57-ാം വീടിന്റെ താക്കോല്‍ദാനം അസിസ്റ്റന്റ് കളക്ടര്‍ വി. ആര്. പ്രേം കുമാര്‍ ഗൃഹനാഥന് നാരായണന് നല്കി നിര്‍വഹിച്ചു. ഒരു വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാരാണന്റെ ഭാര്യ സരസ്വതി മരിച്ചത്. തുടര്‍ന്ന് നിത്യരോഗിയായ നാരായണനും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുബത്തിന്റെ കഥ മുന്‍ പഞ്ചായത്തംഗമായ ബിനു പി. തയ്യല്‍ പറഞ്ഞാണ് എം. എസ്. സുനില്‍ അറിയുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്തംഗം കെ. വിശ്വംഭരന്, ജിയോ ജിത്ത് മാനേജര്‍ എ. ബാലകൃഷ്ണന്, കെ. സന്തോഷ്ബാബു, ബിനു പി. തയ്യില്‍, സാറാമ്മ സജി, ജി. ജോണ്‍, കെ. പി. ജയലാല്‍, അഖില്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: