മലപ്പുറം: തപസ്യകലാസാഹിത്യ വേദിയുടെ സഹ്യസാനുയാത്രക്ക് ജില്ലയില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പ്. എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്ക്കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യാത്ര പര്യടനം നടത്തുന്നത്. ഇന്നലെ രാവിലെ 10ന് തൃക്കളയൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ ആദ്യ സ്വീകരണം നല്കി. ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനും അവയെ തരണം ചെയ്യാനുമുള്ള ശക്തിയാര്‍ജ്ജിക്കേണ്ട സന്ദേശം പകര്‍ന്ന് നല്കുന്ന യാത്രയില്‍ പങ്കാളികളാകാന്‍ നൂറുകണക്കിന് കലാ ആസ്വാദകരമാണ് ഓരോ സ്വീകരണ സ്ഥലത്തേക്കും ഒഴുകിയെത്തിയത്. തുടര്‍ന്ന് അരീക്കോട് സാളിഗ്രാമ ക്ഷേത്രത്തില്‍ നല്കിയ സ്വീകരണത്തില്‍ അഡ്വ.ടി.പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി.ബാബു, ടി.ശശിധരന് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.സോമസുന്ദരന്‍, ഒ.അഭിലാഷ്, പി.സി.വേലായുധന്, പി.യു.പ്രസാദ്, കെ.നാരായണന് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.
കാവനൂര്‍, മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം, മഞ്ചേരി കോവിലകം, കുന്നത്ത് ശ്രീഭഗവതി ക്ഷേത്രം, തിരുവാലി, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നിലമ്പൂരില്‍ യാത്ര അവസാനിച്ചു. തപസ്യ ജില്ലാ നേതാക്കള്‍, സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ വിവിധ വേദികളില്‍ സംസാരിച്ചു
ഇന്ന് അങ്ങാടിപ്പുറം തളിക്ഷേത്രത്തിലും പൂന്താനും ഇല്ലത്തും നല്കുന്ന സ്വീകരണമേറ്റുവാങ്ങി യാത്ര പാലക്കാട് ജില്ലയിലേക്ക് യാത്ര തിരിക്കും. ജനുവരി ഒന്നിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ഗോകര്‍ണത്ത് സമാപിച്ച സാഗരതീര യാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനുയാത്ര കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ നിന്നാണ് ആരംഭിച്ചത്. മഹാകവി എസ്.രമേശന്‍നായര്‍ നയിക്കുന്ന യാത്രയില്‍ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാണ്. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി അഡ്വ.കെ. പി.വേണുഗോപാലാണ് യാത്രയുടെ സംയോജകന്‍. പി. ഉണ്ണിക്കൃഷ്ണന്, മണി എടപ്പാള്‍, സി. രജിത് കുമാര്‍, ടി.പത്മനാഭന്നായര്, അനൂപ് കുന്നത്ത്, സി.സി.സുരേഷ് പി.എന്‍. ബാലകൃഷ്ണന്, പി.ജി. ഗോപാലകൃഷ്ണന്, ഡോ. ബാലകൃഷ്ണന് കൊളവയല്‍, ഇ.എം. ഹരി, യു.പി. സന്തോഷ് തുടങ്ങിയവര്‍ യാത്രാസംഘത്തോടൊപ്പമുണ്ട് പതിനേഴ് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 17ന് നാഗര്‍കോവിലില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: