പെരിന്തല്‍മണ്ണ: വീടുകള്‍തോറും കയറി ഇറങ്ങി വിവിധ ഉല്പന്നങ്ങള് നേരിട്ട് വില്‍പ്പന നടത്തുന്ന യുവതീയുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു.
കമ്പനികളുടെ വാക്കും വിശ്വസിച്ച് പൊരിവെയിലത്ത് ഭാരമേറിയ ബാഗും തൂക്കിപ്പിടിച്ച് നിരവധി ആളുകളാണ് ഇത്തരം കച്ചവടത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ ജോലിയെപറ്റിയും ശമ്പള വ്യവസ്ഥയെപറ്റിയും ചോദിച്ചറിഞ്ഞാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
ആദ്യത്തെ ആറുമാസം ‘പ്രൊബേഷന്്” പിരിയഡാണ്. ഈ കാലയളവില്‍ നല്‍കുന്നത് വെറും 1800 രൂപ മാത്രം. അതായത് ദിവസം വെറും 60 രൂപ മാത്രം.
രാജ്യത്ത് ഏറ്റവും കുറച്ച് വേതനം നല്കുന്ന സ്ഥലമെന്ന് മലയാളികള്‍ കളിയാക്കുന്ന ബംഗാളില്‍ പോലും ഇത്ര കുറഞ്ഞ വേതനം ഇല്ലെന്നതാണ് സത്യം. പിന്നെ ഒരാശ്വസമുള്ളത് ഭക്ഷണവും താമസവും കമ്പനി സൗജന്യമായി നല്‍കുമെന്നതാണ്. ആറ് മാസത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘പ്രമോഷന് നല്കുമത്രേ. കമ്പനിയുടെ ‘റീജണല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, സെയില്‍സ് ഓഫീസര്‍ തുടങ്ങി ഗ്രേഡ് അനുസരിച്ചാണ് പദവികള്‍. ഈ ആറ് മാസത്തെ കാലയളവില്‍ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ കണക്ക് അനുസരിച്ചാണ് ഗ്രേഡ് കണക്കാക്കുന്നത്. പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത ഒരാളെ റീജിണല്‍ മാനേജരാക്കാം എന്ന മോഹനവാഗ്ദാനം നല്കുമ്പോള് അയാള്‍ അറിയാതെ ഈ മോഹന വാഗ്ദാനത്തില്‍ വീഴുന്നു. പാവപ്പെട്ട മലയാളികളെ കുറച്ച് ഇഗ്ലീഷ് പേര് പറഞ്ഞ് വിഡ്ഢിയാക്കുന്ന ശുദ്ധതട്ടിപ്പ്. ഇതൊക്കെ ഈ ഡിജിറ്റല്‍ യുഗത്തില്‍ നടക്കുന്നുണ്ടല്ലോ എന്നതാണ് കൗതുകകരം. ഇത്തരം വലയില്‍ അകപ്പെടുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ നിന്ന് നിരവധി പെണ്‍കുട്ടികളാണ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്.
ഒന്നോ രണ്ടോ മാസം ജോലി ചെയ്യുമ്പോള്‍ ആണ്‍കുട്ടികള്‍ ഇത്തരം ജോലി ഉപേക്ഷിക്കുമെന്നതിനാല്‍ പെണ്‍കുട്ടികളെ ജോലിക്ക് എടുക്കാനാണ് സ്ഥാപന മേധാവികള്‍ക്കും താല്പര്യം. ആറ് മാസം കഴിഞ്ഞ് തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ‘ഓഫറുകളോര്‍ത്ത് പലരും പലതും സഹിക്കുന്നു. എന്നാല്‍ ആറ് മാസം കഴിയുമ്പോഴാണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുന്നത്. എന്തെങ്കിലും കാരണം പറഞ്ഞ് എല്ലാവരെയം യും ഒഴിവാക്കും. പകരം ആ സ്ഥാനത്ത് പുതിയ ആളുകള്‍ ഇടംപിടിക്കും. വീണ്ടും കുറഞ്ഞ വേതനം കൊടുത്ത് പണിയെടുപ്പിക്കാം. ഇത്തരം തട്ടിപ്പ് കമ്പനികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ചതിക്കപ്പെടുന്ന അഭ്യസ്ഥവിദ്യരുടെ കണക്കുകള്‍ ഇനിയും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: