പത്തനംതിട്ട: എല്ലാവര്ക്കും അന്നം,വെള്ളം,മണ്ണ്,തൊഴില്‍,തുല്യനീതി എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനംരാജശേഖരന് നയിക്കുന്ന വിമോചനയാത്രയെ സ്വീകരിക്കാന്‍ നാടൊരുങ്ങി.
ഇന്ന് പത്തനംതിട്ടജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ ജനനായകന് ആവേശ്വോജ്വല സ്വീകരണം നല്‍കും.
ഇന്ന് രാവിലെ 11ന് തിരുവല്ലയില്‍ നിന്നും പര്യടനം ആരംഭിക്കും. 12ന് റാന്നി, 3ന് കോന്നി, 4ന് പത്തനംതിട്ട, 5ന് അടൂര്‍ എന്നിവിടങ്ങളില്‍ വിപുലമായ സ്വീകരണചടങ്ങുകളും സമ്മേളനങ്ങളും നടക്കും. പത്തനംതിട്ടയില്‍ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിംഗ് സഹ മന്ത്രി പൊന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പുതിയ ബസ് സ്റ്റാന്റില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേശീയ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കും. കോന്നിയിലെത്തുന്ന വിമോചനയാത്രയെ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് ചന്തമൈതാനിയിലെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികള്‍ പ്രസംഗിക്കും. യാത്രാനായകനെ തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടേയും നിരവധി വാഹനങ്ങളുടേയും അകമ്പടിയോടെ സ്വീകരിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് കിടങ്ങേല്‍ വിജയകുമാര്‍ , ജനറല്‍ സെക്രട്ടറി എ.ആര്.രാജേഷ്, എന്നിവര്‍ അറിയിച്ചു. സ്വീകരണ പരിപാടിയുടെ മുന്നോടിയായി ഇന്നലെ ഇരുചക്ര വാഹന റാലിയും സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ വിവിധ സമ്മേളനങ്ങളില്‍ ബിജെപിനേതാക്കളായ പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്,എം.ടി.രമേശ്,ശോഭാ സുരേന്ദ്രന്, പി.എം.വേലായുധന്,ജെ.പത്മകുമാര്‍,വെള്ളിയാകുളം പരമേശ്വരന്, ഗിരിജാദേവി, കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ,വി.എന്‍.ഉണ്ണി,റ്റി.ആര്.അജിത്കുമാര്‍,ഏ.ജി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
വിമോചനയാത്രയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധവികസനപ്രശ്നങ്ങള് ജനങ്ങളുമായി ചര്‍ച്ചചെയ്യും. ഇതില്‍ നിന്നും ഉയര്‍ന്നുവരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനകാര്യങ്ങള്‍ക്ക് ശാശ്വതപരിഹാരംകാണുന്നതിനുള്ള നടപടികളുമായി ബിജെപി മുന്നോട്ടു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: