കരുവാരക്കുണ്ട്: അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ് കരുവാരക്കുണ്ടിലെ ഹോമിയോ ആശുപത്രി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരുതിങ്ങലില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ ഹോമിയോ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.
കെട്ടിടത്തിലെ രണ്ട് മുറികളിലായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കല്‍ക്കുണ്ട് ,കേരള എസ്റ്റേറ്റ്, തരിശ്, തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസവും മുന്നൂറോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. രോഗികള്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടമോ, പ്രാഥമികാവശ്യങ്ങള്‍ക്കുളള സൗകര്യമോ, കുടിവെളളമോ ഇവിടെയില്ല. ഇത് രോഗികളെ പ്രയാസത്തിലാകിട്ടുണ്ട്. ഒരു ഡോക്ടറും, ഒരു ഫാര്‍മസിസ്റ്റും, ഹെല്പ്പറുമാണിവിടെയുളളത്.ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഡോക്ടറെ കാണുന്നതിനും, മരുന്ന് വാങ്ങുന്നതിനും മണിക്കൂറുകളോളം കാത്തു നില്കേണ്ട സാഹചര്യമാണുളളത്.
കൈകുഞ്ഞുമായി എത്തുന്ന രോഗികളാണ് ഏറെ പ്രയാസപ്പെടുന്നത്. ഡിസ്പെന്‍സറിക്ക് മുന്നില്‍ ഷെഡ്ഡു പോലുമില്ലാത്തതിനാല്‍ രോഗികള്‍ വേയിലും, മഴയും ഏല്ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
അധികൃതര്‍ എത്രയും വേഗം ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: