പുല്‍പ്പളളി: ഒരുപുരുഷായുസ്സു മുഴുവന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ച വയോധകര്‍ക്ക് പുല്‍പ്പളളി സബ്ട്രഷറിയിലെത്തി പെന്ഷന് തുക കൈപ്പറ്റുക എന്നത് മറ്റൊരു പീഡനമാകുന്നു.പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിയിലെത്താന് ചെങ്കുത്തായ ഇടുങ്ങിയ കോണിയിലൂടെ പതിനാറ് പടികയറണം.പരസഹായമില്ലാതെ പെന്ഷന് പറ്റാന്‍ കഴിയത്തവര്‍ ഇവിടെ നിരവധിയാണ്.
1981 ല്‍ അതിരാറ്റുകുന്ന് ഗവ.എല്‍.പി സ്ക്കൂളില്‍ നിന്ന് പ്രധാന അദ്ധ്യാപകനായി വിരമിച്ച കളനാടിക്കൊല്ലി ഗീതാ ഭവനില്‍ ചന്ദ്ര ശേഖരന് മാസ്റ്ററെ മകന് സന്തോഷ് എടുത്താണ് ട്രഷറി ഓഫീസില്‍ എത്തിക്കുന്നത്.മറവി രോഗത്തിന്റെ പിടിയിലമര്‍ന്ന ഈ വയോധികനോടുപോലും ദയാരഹിതമായി പെരുമാറുന്ന ചട്ടങ്ങളും ചിലഉദ്യോഗസ്ഥന്മാരുടെ പിടവാശിയും പെന്ഷന്കാര്ക്ക മാസാദ്യ ദിനങ്ങള്് ദുരിതമയമാവുകയാണ്. 2008ല്‍ അന്നത്തെ പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് ഭരണസമിതി താഴെയങ്ങാടിയിലെ ഓഫീസ് സമുച്ചയ പരിധിയില്‍ 15 സെന്റ് ഭൂമി സബ്ട്രഷറിക്കായി പതിച്ചുനല്‍കിയതാണ്. അവിടെ പുതിയകെട്ടിടം പണിയാതെ ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പണി നീണ്ടുപോവുകയാണ്. നാനൂറിലേറെ പെന്‍ഷന്‍കാരാണ് ഇവിടെയുളളത് .ഇതില്‍ 70 വയസ്സ് കഴിഞ്ഞവര്‍ നൂറോളം വരും. ട്രഷറി ആവശ്യത്തിന് ഇവിടെ എത്തുന്ന വികലാംഗരുടെ ദുരിതം ഇതിലും ഭയാനകമാണ്. ആധുനിക സമൂഹത്തിന് ചേരാത്ത ചട്ടങ്ങളും നടപടി ക്രമങ്ങളും മാറ്റാനും ഇത്തരം കെട്ടിടങ്ങളില്‍ നിന്ന് ട്രഷറികള്‍ മാറ്റാനും ബന്ധപ്പെട്ടവര്‍ തയ്യറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: