നെന്മാറ: നിര്‍മാണം പൂര്‍ത്തിയായ പദ്ധതി 13-ന് നാടിനു സമര്‍പ്പിക്കും. 11 വര്‍ഷം മുന്‍പാണ് കെ.ചന്ദ്രന് എം.എല്‍.എ ആയിരിക്കെ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത് അന്നു തുടങ്ങിയതാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം. കൊല്ലങ്കോട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് പലകപ്പാണ്ടി പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും. 13കോടി ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പലകപ്പാണ്ടി പദ്ധതി നേരത്തെ തന്നെ കമ്മീഷന് ചെയ്യേണ്ടതായിരുന്നു. സാങ്കേതികവും ഭൂമിശാസ്ത്ര പരവുമായ കാരണങ്ങളാല്‍ ഉദ്ഘാടനം നീണ്ടു മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഉദ്ഘാടനം പിന്നെയും വൈകി അധിക ചിലവുകള്‍ വേറെയും ഉണ്ടായി. 13-ന് രാവിലെ 11 മണിക്ക് മന്ത്രി പി.ജെ.ജോസഫ് പലകപ്പാണ്ടി പദ്ധതി കര്‍ഷകര്‍ക്കായി സമര്‍പ്പിക്കും. കൊല്ലങ്കോട് ടൗണിലാണ് ഉദ്ഘാടന പരിപാടി. പദ്ധതിയുടെ അവസാന ഘട്ട മിനുക്കുപണി പൂര്‍ത്തിയായി വരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വി.ചെന്താമരാക്ഷന് എം.എല്‍.എ എന്നിവര്‍ ബുധനാഴ്ച്ച പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: