വൈത്തിരി: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന ജൈവപച്ചക്കറി
പദ്ധതിയായ വെള്ളരിപാടത്തിന്റെ വൈത്തിരിയിലെ ഉദ്ഘാടനം പഞ്ചായത്ത്
പ്രസിഡന്റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 20 വായനശാലകള്‍
വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തളിമല നാലാം വാര്‍ഡിലെ ജനവിദ്യാ
കേന്ദ്രം വായനയാല ബാലവേദിയുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
വായനശാല പ്രസിഡന്റ് തദ്ദേവൂസ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ പ്രസിഡന്റ്
യു.സി ഗോപി, സുനില്‍ കുമാര്‍, എസ് രവി എന്നിവര്‍ പ്രസംഗിച്ചു
.വെള്ളരിപാടം പദ്ധതിയുടെ ഉദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്
ഉഷാകുമാരി നിര്‍വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: