ബത്തേരി: ബത്തേരിയില്‍ ലക്ഷങ്ങളുടെ നിരോധിത പാന്‍മസാല പിടികൂടി. അന്യസംസ്ഥാനക്കാരായ മൂന്ന് പേര് കസ്റ്റഡിയില്‍. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ എക്സൈസ്, പോലീസ് വകുപ്പുകള്‍ സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.
ഇന്നലെ രാവിലെയായിരുന്നു ബത്തേരിയിലും സമീപപ്രദേശങ്ങളിലുമായി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ബസ്സ്റ്റാന്റില് നിന്നു നിരോധിത പാന്‍മസാലകള്‍ പോലിസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലും തഹസില്‍ദാര്‍ എന്‍.കെ. ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. ടൗണിലെ പെട്ടിക്കടകളില്‍നിന്നും ഗോഡൗണുകളില്‍ നിന്നുമാണ് ലക്ഷങ്ങളുടെ പാന്‍മസാലകള്‍ പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അറസ്റ്റിലായത്. സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പാന്‍മസാല വില്പന. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രന്, എ.എസ്.ഐ. ഷൈജന്‍, ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: