കല്‍പ്പറ്റ: പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന കെ ജയലചന്ദ്രന്റെ സ്മരണക്കായി വയനാട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ദൈന്യത എന്ന വിഷയത്തില്‍ 2015 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പ്രസിദ്ധീകരിച്ച മാറ്ററിന്റെ യഥാര്‍ത്ഥ പ്രതിയും മൂന്ന് പകര്‍പ്പും സഹിതം ഫെബ്രുവരി 28-നകം എന്‍ എസ് നിസാര്‍, സെക്രട്ടറി, വയനാട് പ്രസ് ക്ലബ്ബ്, കല്‍പ്പറ്റ, വയനാട്-673121 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് മുകളില്‍ ജയചന്ദ്രന് സ്മാരക അവാര്‍ഡ് എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446833409, 9961597759, 9895421560 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: