പാലക്കാട്: നഗരങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത്പദ്ധതി അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് ആരോപിച്ചു. ആവശ്യത്തിനു ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് മോദിസര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളും പദ്ധതികളും തകിടം മറിക്കുകയാണ്. ഇതില്‍ ആദ്യഘട്ട പ്രൊജക്ട് നല്കിയ പാലക്കാട് നഗരസഭക്ക് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആറുകോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം നഗരസഭാ വിഹിതവുമാണ്. എന്നാല്‍ സര്‍ക്കാര്‍ വിഹിതം അനുവദിക്കുവാന്‍ കഴിയില്ലെന്നും പൂര്‍ണ്ണമായും നഗരസഭതന്നെ തുക കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി കഴിയുമെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനപദ്ധതികള്‍ അട്ടിമറിക്കാനായി നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും ഈരാഷ്ട്രീയ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയുമെന്നും ബിജെപി ജില്ല പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: