മാനന്തവാടി :മാനന്തവാടി ജില്ലാ ആശുപത്രിക്ക് വിവിധോദ്ദേശ്യ ഹോസ്പിറ്റല്‍ സമുച്ചയം നിര്‍മിക്കുന്നതിന് 2015-16ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ടില്‍ (ആര്.ഐ.ഡി.എഫ്) ഉള്‍പ്പെടുത്തി നബാര്‍ഡ് 38.25 കോടി രൂപ വായ്പ അനുവദിച്ചു. 45 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ശേഷിച്ചത് സര്‍ക്കാര്‍ വഹിക്കും. കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന എം.കെ. ജിനചന്ദ്രന് സ്മാരക ഗവ. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 34.85 കോടി രൂപയും അനുവദിച്ചു. 41 കോടി രൂപയാണ് ഇതിന്റെ പദ്ധതി ചെലവ്. ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. ഇതുകൂടാതെ പേരിയയില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതിചെലവായ 25 കോടിയില്‍ 21.25 കോടി രൂപ നബാര്‍ഡ് നല്‍കും. ആരോഗ്യമേഖലയില്‍ ജില്ലയില്‍തന്നെ ശ്രദ്ധേയമായ ഈ മൂന്ന് പദ്ധതികളെ കൂടാതെ ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലത്തില്‍ പൊങ്ങിനില്ക്കുന്ന 500 കിലോ വാട്ട് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിനായി 22.5 കോടി രൂപ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന പദ്ധതിയെന്ന് നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഡി.ഡി.എം) എന്‍.എസ്. സജികുമാര്‍ അറിയിച്ചു. കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന ഈ സൗരോര്‍ജ നിലയത്തിന്റെ ആകെ പദ്ധതിചെലവ് 92.457 കോടിയാണ്. നബാര്‍ഡ് വായ്പ കഴിച്ച് ബാക്കി കെ.എസ്.ഇ.ബിയാണ് വഹിക്കുക.കൂടാതെ മാനന്തവാടി ബ്ലോക്കിലെ ഒപ്പനച്ചോലയില് ചെക്ഡാം നിര്‍മിക്കുന്നതിന് 28.5 ലക്ഷം രൂപ (പദ്ധതി ചെലവ് 30 ലക്ഷം), കല്പറ്റ ബ്ലോക്കിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ പെരിങ്ങോടപുഴയില് പെരിങ്ങോടപുഴ തോടിന് ചെക്ഡാം നിര്‍മിക്കുന്നതിന് 28.5 ലക്ഷം രൂപ (പദ്ധതി ചെലവ് 30 ലക്ഷം), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി വയലില്‍ അടുവാടി വയല്‍ തോടിന് ചെക്ഡാം നിര്‍മിക്കുന്നതിന് 19 ലക്ഷം രൂപ (പദ്ധതി ചെലവ് 20 ലക്ഷം), മാനന്തവാടി ബ്ലോക്കിലെ എടമുണ്ട പുതുശ്ശേരി പാടശേഖരത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 80.75 ലക്ഷം രൂപ മൊട്ടങ്കര വാട്ടര്‍ഷെഡിന് 19.76 കോടി രൂപ (പദ്ധതി ചെലവ് 20.8 കോടി രൂപ), ബത്തേരി ബ്ലോക്കിലെ പാതിരിപ്പാലം വാട്ടര്‍ഷെഡിന് 28.785 കോടി രൂപ (പദ്ധതി ചെലവ് 30.3 കോടി രൂപ), മാനന്തവാടി ബ്ലോക്കിലെ തച്ചാര്കൊല്ലി വാട്ടര്‍ഷെഡിന് 12.825 കോടി രൂപ പനമരം പുഴക്ക് കുറുകെ തളിപ്പാറക്കടവ് പാലം നിര്‍മിക്കാന്‍ 14.04 കോടി രൂപ എന്നിങ്ങനെയാണ് 2015-16ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് അനുവദിച്ച മറ്റ് വായ്പകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: