കല്‍പ്പറ്റ : ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നിര്‍ദ്ധനരായ രോഗികള്‍ക്ക് ആവശ്യമായ ധനസഹായം നിഷേധിക്കപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിര്‍ദ്ധനരായ ക്യന്‍സര്‍ രോഗികള്‍ക്ക് അര്‍ഹതപ്പെട്ട ചികിത്സാ ധനസഹായവും പെന്‍ഷനും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വൈത്തിരി താലൂ ക്ക് ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം രോഗികള്‍ക്കും കുടുംബത്തിനും നഷ്ടപ്പെടുന്നതായി ഭാരതീയ ജനതാ പാര്‍ട്ടി കല് പ്പറ്റ നിയോജക മണ് ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന്മാസത്തിലധികമായി വില്ലേജ് ഓഫീ സ് മുഖാന്തിരം നല്കിയ അ പേക്ഷ ഓഫീസില്‍ പൂഴ്ത്തിവെക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ഇത് രോഗം മൂലം കഷ്ടത അനുഭവിക്കു ന്ന കുടുംബങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ഈവിഷയത്തില്‍ ജില്ലാകളക്ടര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആരോട രാമചന്ദ്രന്, മുകുന്ദന് പള്ളിയറ, ഭാരവാഹികളായ രജിത്കുമാര്‍, ന്യൂട്ടന്, ഹരീന്ദ്രന്‍, ബാലഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: