തിരുവല്ല: ദേശീയ-സംസ്ഥാന പാതകള്‍ക്ക് കുറുകെ കമാനങ്ങള്‍ പാടില്ലെന്ന ഹൈക്കോട തി ഉത്തരവ് ലംഘിച്ച് കമാന ങ്ങള് നഗരം കയ്യടക്കുന്നു. കെ പിസിസി പ്രിഡന്റ് വി.എം. സു ധീരനടക്കം വിവിധ രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന ജാഥകള്‍ക്ക് സ്വാഗതമോതി നഗരത്തിന്റെ വിവിധ ഇടങ്ങളിലായി ഉയര്‍ത്തിയിരിക്കുന്ന കമാനങ്ങള്‍ യാത്രാ തടസ്സത്തിനും അപകടഭീതിക്കും ഇടയാക്കുന്നുണ്ട്.
എംസി റോഡിലും ടികെ റോ ഡിലുമായി വിവിധ ഭാഗങ്ങളി ല്‍ പൊതുനിരത്ത് കയ്യേറി സ്ഥാപിച്ചിരിക്കുന്ന കമാനങ്ങ ള്‍മൂലം കാല്‍നട യാത്രപോ ലും ദുഷ്ക്കരമായി മാറിയിരിക്കുകയാണ്. തീപ്പനി റയില്‍ വേ മേല്‍പ്പാല നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടപ്പിലാക്കിയിരിക്കുന്ന ഗതാഗത പരിഷ് ക്കരണത്തിന്റെ ഭാഗമാ യി നഗരം കുരുക്കിനാല്‍ വീര്‍ പ്പുമുട്ടുമ്പോള് റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുള്ള കമാനങ്ങള്‍ ഏറെ ഗതാഗത പ്രശ് നങ്ങള്‍ക്കാണ് ഇടയാക്കുന്ന ത്. കോണ്‍ഗ്രസ്സ് യാ ത്രയയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് വീതികുറ ഞ്ഞതും ജനത്തിരക്ക് ഏറിയ തുമായ ടികെറോഡില് ഇന്‍ ഡ്യാകോഫീ ഹൗസിന് സമീ പം റോഡിലേക്ക് ഇറക്കി സ്ഥാ പിച്ചിട്ടുള്ള കമാനം ഈ പ്രദേശത്തെയാകെ കു രുക്കിലാക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടേത് കൂടാതെ കണ് വന്‍ഷനുകളുടെ പ്രചരണാര്‍ത്ഥവും നഗരത്തി ന്റെ വിവിധ ഇടങ്ങളില്‍ കമാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അനധികൃത കമാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേ ണ്ട അധികൃതരാവട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സം സ്ഥാന രാഷ്ട്രീയത്തിലെ ഉ ന്നതര് നയിക്കുന്ന ജാഥകളുടെ വരവറിയിച്ച് ഉയര്‍ത്തിയിരിക്കുന്ന കമാനങ്ങളില്‍ തൊ ട്ടാല്‍ കൈപൊള്ളും എന്നതാണ് ഉദ്യോഗസ്ഥരെ നടപടികളില്‍നിന്നും പിന്തിരിപ്പിക്കുന്നത്.
തിരുവല്ല രാമന്‍ചിറ ഇറക്കത്തി ന് സമീപം ക്രിസ്തീയ കണ്വ ന്‍ഷന്റെ പ്രചരണാര്‍ത്ഥം റോ ഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള കമാനം ഏറെ ഭീഷണി ഉ യര്‍ ത്തുന്നുണ്ട്. അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കമാനത്തെ താങ്ങിനിര് ത്തുന്ന പ്ലാസ്റ്റിക് കയറുകള്‍ വ ലിഞ്ഞുമുറുകി പൊട്ടിവീഴാന്‍ ഇ ടയാക്കുമെന്നും സമീപവാസികള്‍ക്ക് ആശങ്കയുണ്ട്. കണ്ടയ്നറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കമാനത്തില്‍ തട്ടുന്നതായും പ രാതിയുണ്ട്. റോഡില്‍ സ്ഥാപി ച്ച കമാനം മറിഞ്ഞുവീണ് അടൂരില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേ റ്റിരുന്നു. കായംകുളം പാതയില്‍ കുരിശുകവലയ്ക്കു സ മീപം സ്ഥാപിച്ചിരുന്ന കമാനം വഴിയിലേക്ക് മറിഞ്ഞ് വീണിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടില്ല. റോ ഡ് കയ്യേറി അപകടകരമാ വും വിധം കമാനങ്ങള്‍ സ്ഥാപിച്ച് നിയമലംഘനം നടത്തുന്ന വര്‍ക്കെതിരെ നടപടിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: