കുമ്പള: മത്സ്യതൊഴിലാളികള്‍ രാഷ്ട്രസുരക്ഷയുടെ കാവലാളാകണമെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ എം.പി.രാധാകൃഷ്ണന് പറഞ്ഞു. കുമ്പള കടപ്പുറം മത്സ്യപ്രവര്‍ത്തക സംഘം ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, സാഗര പുത്രന്മാര് തങ്ങളുടെ പിതൃക്കള്‍ക്ക് സത്ഗതി ലഭിക്കുവാന്‍ പ്രയത്നിച്ചപ്പോള്‍ ഉണ്ടായതുകൊണ്ടാണ് സമുദ്രത്തിന് സാഗരം എന്ന പേര് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. സമുദ്രപൂജ പിതൃകര്‍മ്മത്തിന്റെ ഭവ്യമായ ഭാവന കൂടി ഉണര്‍ത്തുന്നതാണ്. ഒരുമിച്ച് ചേര്‍ന്ന് സമുദ്രപൂജ ചെയ്തു കഴിഞ്ഞാല്‍ കടലമ്മയെ വണങ്ങി തന്നില്‍ മൂത്തവരെ അന്യോന്യം വണങ്ങുന്നതിന് കൂടി ആ ധന്യ മുഹൂര്‍ത്തം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയെ ബാധിക്കാത്ത നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കുന്നത് കടലോരങ്ങളാണ്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തുകള്‍ക്കും, മതതീവ്രവാദത്തിനും അതില്‍ നിന്നുണ്ടാകുന്ന ആയുധ ഇടപാടുകളുടെയെല്ലാം താവളമാകുന്നുണ്ട് കടല്‍ത്തീരങ്ങള്‍. കടലോര മേഖലകളില്‍ ജീവിക്കുന്ന ജനങ്ങളില്‍ പ്രത്യേകിച്ച് യുവജനങ്ങളില്‍ ജാഗ്രത വളര്‍ത്തി ദേശരക്ഷയുടെ കാവലാളാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തില്‍ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.പവിതന്‍, സംഘടനാ സെക്രട്ടറി ഭാസ്കരന്, നാരായണന് എന്നിവര്‍ സംസാരിച്ചു. കെ.പി.ശശി സ്വാതവും വിനീത് നന്ദിയും പറഞ്ഞു. ബാലകൃഷ്ണ അഡിഗള്‍ പൂജാകര്‍മ്മം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: