ബേഡകം: ബേഡകത്ത് അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന മൂന്ന് ക്വാറികള്‍ ബേഡകം എസ്.ഐ.പി.കെ മുകുന്ദന് കണ്ടെത്തി. ക്വാറിക്ക് സമീപം സൂക്ഷിച്ച 23 സ്ഫോടക വസ്തുക്കളും 15 മീറ്റര്‍ തിരിയും പിടിച്ചെടുത്തു. ചെമ്പക്കാട് മൊബൈല്‍ ടവറിന് സമീപത്തായാണ് മൂന്ന് ക്വാറികളും പ്രവര്‍ത്തിച്ചിരുന്നത്. മൂന്നിനും ലൈസന്‍സില്ലെന്ന് എസ്.ഐ. പറഞ്ഞു. പോലീസ് സംഘമെത്തുമ്പോള്‍ ക്വാറികളില്‍ ആരുമുണ്ടായിരുന്നില്ല. സ്ഥലമുടമയുടെ അറിവോടെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് നിഗമനം.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ക്വാറിക്ക് കര്‍ശന നിബന്ധനകളോടെയാണ് ലൈസന്‍സ് നല്‍കാറുള്ളത്. എന്നാല്‍ അനധികൃതമായി ക്വാറി പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് അന്വേഷിച്ച് വരികയാണ്. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടോയെന്നും പരിശോധിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: