കാസര്‍കോട്: കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. കോളേജിന്റെ അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തിയാണ് തുടങ്ങിയത്. ബദിയഡുക്ക ഉക്കിനടുക്കയില്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന്റെ സ്ഥലത്ത് ഭൂമി പൂജ നടന്നു. നിര്‍മ്മാണ പ്രവൃത്തി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നടത്താന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. ആദ്യം അക്കാദമിക്ക് ബ്ലോക്കും പിന്നീട് ഹോസ്പിറ്റല്‍ ബ്ലോക്കുമായിരിക്കും നിര്‍മ്മിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ ആണ് ചുക്കാന്‍ പിടിക്കുന്നത്. ബദിയടുക്ക, എന്മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉക്കിനടുക്കയിലെ 60 ഏക്കര്‍ സ്ഥലത്താണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത്.
ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഗേള്‍സ് ഹോസ്റ്റല്‍, ബോയ്സ് ഹോസ്റ്റല്‍, ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, നേഴ്സ് ഹോസ്റ്റല്‍, ഓഡിറ്റോറിയം, എക്സാമിനേഷന് ആന്റ് ലക്ചറല്‍ ഹാള്‍, ലൈബ്രറി, വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. മെഡിക്കല്‍ കോളേജും ആശുപത്രിയും വെവ്വേറെ ബ്ലോക്കുകളിലായാണ് നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ശ്രീകാന്ത് ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.കൃഷ്ണഭട്ട,് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ് അഹമ്മദ്, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈബുന്നിസ, എന്മകജെ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മിനാരായണപൈ, അന്‍വര്‍ ഓസോണ്‍, അബൂബക്കര്‍ സിദ്ദീഖ് ഖണ്ഡിഗെ, സിദ്ദീഖ് വളമുഗര്‍, ഐത്തപ്പ കുളാല്‍, വൈ.ശാരദ, പുഷ്പ, ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ശ്യാമപ്രസാദ് മാന്യ, എന്മകജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ എ.ആയിഷ, ജയശ്രീ കുളാല്‍, ബദിയഡുക്ക പഞ്ചായത്ത് അംഗം അനിതക്രാസ്റ്റ, പ്രസന്ന, മാഹിന്‍കേളോട്ട്, എ.കെ ശ്യാം പ്രസാദ്, പ്രസ്ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മടിക്കൈ കമ്മാരന്, ചന്ദ്രശേഖര റാവു കല്ലറ, കിറ്റ്കോ എഞ്ചിനീയര്‍ ഉണ്ണി അവറു എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ ഡോ: എം.സി വിമല്‍രാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: