പുത്തൂര്‍വയല്‍ :രണ്ടേക്കര്‍ വരുന്ന തന്റെ ചെറിയ കൃഷിയിടത്തില്‍ നിന്ന് കഴിഞ്ഞ 15 വര്‍ഷമായി ഒപ്പിയെടുത്ത അപൂര്‍വ്വ ചിത്രങ്ങള്‍ വയനാട് വിത്തുല്‍സവത്തില്‍ ശ്രദ്ധേയമാകുന്നു. പക്ഷികള്‍, ചെറുജീവികള്‍,ചിലന്തികള്‍, കാട്ടുപൂച്ച, പൂമ്പാറ്റകള്‍ എന്നിങ്ങനെ കാര്‍ഷിക ജീവിതത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന അപൂര്‍വ്വവും സാധാരണവുമായ അനേകം ജീവികളുടെ അതി മനോഹരമായ ഫോട്ടോകളാണ് കൃഷ്ണന്റെ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത്.
തന്നെക്കാള്‍ അനേകമടങ്ങ് ഭാരമുള്ള തവളയെയും വഹിച്ച് കൊണ്ട് പോകുന്ന ഉറുമ്പുകളും, പേരക്ക തിന്നാനെത്തുന്ന വലിയ പക്ഷി സംഘവും, തവളകളുടെ യുദ്ധവും വിഷം വമിപ്പിക്കുന്ന നിശാശലഭങ്ങളും പുഴുക്കളും അപൂര്‍വ്വമായ തുമ്പികളും ആരെയും ആകര്‍ഷിക്കും. വിത്തുല്‍സവത്തിന്റെ ഭാഗമായ പ്രദര്‍ശനം കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ വൈകീട്ട് 8.50 വരെ പ്രദര്‍ശനമുണ്ട്. 30-#ാ#ം തിയ്യതി 5 മണിക്ക് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: