തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ മുസ്ലിം ലിഗ് ക്രിമിനല്‍ സംഘം ജന്മഭൂമി പത്ര കെട്ടുകളും ബിജെപി പതാകകളും ബോര്‍ഡുകളും നശിപ്പിച്ചു. ബസ്സ് സ്റ്റാന്ിലെ ബസ് പാര്‍ക്ക് ചെയ്യാന്‍ മാര്‍ക്ക് ചെയ്ത തൂണുകള്‍ പച്ച പെയിന്റടിട്ടും ലീഗ് ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം.
കുഞ്ഞാലികുട്ടിയുടെ കേരള യാത്രയ്ക്കുവേണ്ടി ശനിയാഴ്ച്ച അലങ്കരിക്കാന്‍ എത്തിയ ലീഗ് പ്രവര്‍ത്തക്കാരാണ് തൃക്കരിപ്പൂര്‍ പ്രദേശത്തെ പുലര്‍ച്ചെ മുല്‍മുനയില്‍ നിര്‍ത്തി അഴിഞ്ഞാടിയത്. ഞായറാഴ്ച പുലര്‍ച്ചെയെത്തിയ ജന്മഭൂമി പത്ര കെട്ടുകളെടുത്ത് കൊണ്ട് പോകുകയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചന യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന് 10 ഓളം ബോര്‍ഡുകള്‍ അടിച്ച് തകര്‍ക്കുകയും ബിജെപി ഓഫീസ് പരിസരത്തും ബസ്സ് സ്റ്റാന്റിലും ഉയര്‍ത്തിയ പതാകകള്‍ പിഴുത് കത്തിക്കുകയും ചെയ്തു. എന്നാല്‍ പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ഒരു മാസം മുമ്പ് തൃക്കരിപ്പൂര്‍ ടൗണിലെ ബിജെപി ഓഫീസായ മാരാര്‍ജി സ്മൃതി മന്ദിരം തകര്‍ക്കുകയും കാളീശ്വരം ക്ഷേത്രോത്സവത്തിന് നേരെ അക്രമവും നടന്നിരുന്നു. എന്നാല്‍ ഇതിലെ പ്രതികളെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് ഇതുവരെയായിട്ടും സാധിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് വടക്കെ കൊവ്വലിലെ മുഴുവന്‍ ഇലക്ട്രിക്ക് പോസ്റ്റുകളിലും പച്ച പെയിന്റ് അടിച്ച് ഐയുഎംഎല്‍ എന്ന് എഴുതിയിരുന്നു.
തൃക്കരിപ്പൂര്‍ ഭരിക്കുന്ന മുസ്സിം ലീഗിന് മറ്റുള്ളവരോടുള്ള അസഹിഷ്ണുതയാണ് ഇത് സൂചിപ്പിക്കുന്നെന്നും നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയാണ് അക്രമങ്ങള്‍ നടന്നിട്ടുള്ളതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: