പുല്‍പ്പള്ളി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മഹാന്മാരെ ആദരിക്കല്‍ ചടങ്ങിന്റെ ഭാഗമായി ബാലഗോകുലം പുല്‍പ്പള്ളി താലൂക്കിന്റെ നേതൃത്വത്തില്‍ മാവിലാംതോട്ടില്‍ വീരപഴശ്ശിതമ്പുരാന്റെയും, പുല്‍പ്പള്ളിയുടെ വികസനത്തില്‍ നിസ്തുല പങ്ക് വഹിച്ച സാംസ്ക്കാരിക, സാമൂഹിക നായകന് കുപ്പത്തോട് മാധവന് നായര്‍ പ്രതിമയും, ഗോകുല യൂണിറ്റുകളിലെ അറുപതോളം കുട്ടികള്‍ വൃത്തിയാക്കുകയും മാലചാര്‍ത്തി ആദരിക്കുകയും ചെയ്തു. ആദരിക്കലിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഇരിപ്പൂട് ഭദ്രബാല ഗോകുലാംഗം ശ്രീജിത്ത് സ്വാഗതം പറയുകയും, താലൂക്ക് അദ്ധ്യക്ഷന്‍ ഗിരീഷ് അദ്ധ്യക്ഷത വഹിക്കുകയും, ബാലഗോകുലം മേഖലാ കാര്യദര്‍ശ്ശി ടി എന്‍ ശശിധരന് മഹാന്മാരെ ആദരിക്കല്‍ ചടങ്ങിനെക്കുറിച്ച് വിശദീകരിക്കുകയും പ്രതിമയില്‍ മാലചാര്‍ത്തുകയും ചെയ്തു.ചടങ്ങില്‍ ശ്രീകൃഷ്ണ ബാലഗോകുലം ദേവര്‍ഗദ്ദയിലെ ഗോകുലാംഗം ചൈത്ര മോഹനന് നന്ദി പ്രകാശിപ്പിച്ചു.താലൂക്ക് കാര്യദര്‍ശ്ശി പുഷ്പ, താലൂക്ക് ഖജാന്‍ജി അഭിലാഷ് എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: