സംസ്ഥാന പോഷകാഹാര കാര്യാലയത്തിന്റെ നിര്‍ദ്ദേശാനുസരണം എ.സി.ഡി.എസ്. ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമായി ആരോഗ്യ വകുപ്പ് ഏകദിന സെമിനാര്‍ നടത്തി. കമ്പളക്കാട് ഗവ.യു.പി.സ്കൂളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.സന്തോഷ് അധ്യക്ഷനായി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് കോളോത്ത് ഇബ്രാഹിം, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ.പി.ചന്ദ്രശേഖരന്, വിംസ് മെഡിക്കല്‍ കോളേജ് ഡയറ്റീഷ്യന് റോമില്‍ മരിയ ബേബി എന്നിവര്‍ ക്ലാസ്സെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍,ി മുട്ടില്‍, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അംഗനവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: