തിരൂര്‍: വെട്ടം പഞ്ചായത്തിലെ മുറിവഴിക്കലില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. മുറിവഴിക്കല്‍ പട്ടരുമഠത്തില്‍ മുരുകന്റെ ഭാര്യ ഉഷ. മുരുകന്റെ സഹോദരന്മാരുടെ ഭാര്യമാരായ സജിത, സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീടിന് നേരെ സിപിഎമ്മുകാര്‍ ആക്രമണം നടത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്ത്രീകളെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് സ്ഥാപിച്ച കാവികൊടി ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്കി. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കടപ്പുറം പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ചെറിയ രീതിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാത്രി മരുകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ജനല്‍ചില്ലുകളും ചെടിചട്ടികളും അടിച്ചുതകര്‍ത്തു. തടയാന്‍ ശ്രമിച്ച കുട്ടികളടക്കമുള്ളവരെയാണ് മര്‍ദ്ദിച്ചത്.
വെട്ടം പഞ്ചായത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം നടക്കുന്ന അക്രമത്തിന് സിപിഎം നേതൃത്വത്തിന്റെ പൂര്ണ്ണപിന്തുണയുണ്ട്. സിപിഎം അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇനിയും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ബിജെപി നേതാക്കളായ നിര്‍മ്മല കുട്ടികൃഷ്ണന്, മനോജ് പാറശ്ശേരി, മണമ്മല്‍ ഉദയേഷ്, എം.നാരായണന്, കെ.വിഷ്ണു, കെ.പി.പ്രദീപ്, അഡ്വ.ജയശങ്കര്‍, കെ.നന്ദകുമാര്‍, കെ.പി.അനില്‍കുമാര്‍, കെ.രതീഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: