പരപ്പനങ്ങാടി: പരപ്പനാട് കോവിലകത്തിന്റെ മണ്ണില്‍ ഇന്ന് കുമ്മനമെത്തും രാവിലെ പത്ത് മണിയോടെ പരപ്പനങ്ങാടിയിലെത്തുന്ന വിമോചന യാത്രയെ എതിരേല്ക്കാന് വിപുലമായ ഒരുക്കങ്ങളായി.
താളമേളങ്ങളും മുത്തുക്കുടകളും താലപ്പൊലിയുമായി വര്‍ണാഭമായ അന്തരീക്ഷത്തിലായിരിക്കും വരവേല്‍പ്പ്. ആറന്മുളയിലെ ജനകീയ സമര നായകനെ നേരില്‍ കാണാന്‍ വന്‍ ജനാവലിയെത്തും. നിരവധി യാത്രകള്‍ ഇതുവഴി കടന്നു പോയെങ്കിലും വേറിട്ട വികസന കാഴ്ചപ്പാടുകള്‍ പ്രാദേശിക ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കി കൊണ്ടുള്ള സമീപനവും തികച്ചും വ്യത്യസ്തമായ മുദ്രാവാക്യവുമാണ് വിമോചന യാത്രയെ ശ്രദ്ധേയമാക്കുന്നത്.
ഇരുമുന്നണികളുടെയും നെറികെട്ട രാഷ്ട്രീയത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് വിമോചന യാത്രയെ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: