കല്‍പ്പറ്റ:ഹൈക്കോടതിയുടെ 2015 ഓഗസ്റ്റ് 12ലെ ഡബ്ല്യൂ.പി.(സി) നമ്പര്‍ 23497/2015 നമ്പര്‍ കേസിലെ ഇടക്കാല ഉത്തരവ് പ്രകാരം ഒദ്യോഗിക തലത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ/റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍, കോളേജുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പങ്കെടുക്കണം. വകുപ്പുതലവന്മാരും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: