പെരിന്തല്‍മണ്ണ: നാലും കൂടിയ ജംഗ്ഷനിലെ അഴിയാക്കുരുക്കില്‍ നട്ടംതിരിഞ്ഞ് പൊതുജനം. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളും പ്രവര്‍ത്തന രഹിതം. പേരിന് ഒരു പോലീസുകാരനുണ്ടെങ്കിലും പ്രയോജനമില്ല. തൊട്ടടുത്തായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില സമയങ്ങളില്‍ പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷനിലുള്ളതിനേക്കാള് തിരക്കാണ് ഇവിടെ അനുഭവപ്പെടുത്തന്. പക്ഷേ, ഇതൊക്കെ കണ്ടിട്ടും അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാറില്ല. ചില സമയങ്ങളില്‍ നിയമം ലംഘിച്ച് വലിയ വാഹനങ്ങള്‍ കടന്നു വരുന്നത് കുരുക്ക് രൂക്ഷമാക്കുന്നു. അതേസമയം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സിഗ്നല്‍ ലൈറ്റുകളില്‍ പച്ചലൈറ്റ് തെളിഞ്ഞത് നാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ മറ്റ് ലൈറ്റുകള്‍ തെളിയാത്തപ്പോള് ആ പ്രതീക്ഷയും അവസാനിച്ചു. സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തന സജ്ജമാക്കുകയോ കൂടുതല്‍ പോലീസുകാരെ നിയോഗിക്കുകയോ ചെയ്തില്ലെങ്കില്‍ കുരുക്ക് ഇനിയും മുറുകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: