തിരുവല്ല: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പ രിസമാപ്തി കുറിച്ച് ഇന്നലെ തി രുനട അടച്ചതോടെ ചില പ്ര ത്യേക ട്രയിനുകള്‍ക്ക് തിരുവല്ല സ്റ്റേഷനില്‍ അനുവദിച്ചിരുന്ന സ്റ്റോപ്പും ഇല്ലാതായി. ഇതോടെ ഇതുവഴി ചീറിപ്പായുന്ന ട്രയിനുകളില്‍ പലതും ഇനി ഇവിടെ നിര്‍ത്താതെ കടന്നുപോകും. ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേത സ്റ്റോ പ്പുകള്‍ അനുവദിച്ചിരുന്ന ആറോ ളം ട്രയിനുകള്‍ക്ക് തിരുവല്ലയില്‍ നിര്‍ത്താനുള്ള അനുമതിയാണ് ഇന്നലെത്തോടെ ഇല്ലാതായത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ പ്രതിവാര എക്സ്പ്രസ് (ശനി), കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് (വ്യാഴം), കൊച്ചുവേളി-ഡെറാഡൂണ്‍ എക്സ്പ്രസ് (വെള്ളി), തിരുവനന്തപുരം-നിസാമുദീന്‍ (ശനി), കൊച്ചുവേളി-യശ്വന്ത്പുര എക്സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) എന്നീ ട്രെയിനുകള്‍ക്കാണ് താത്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നത്.
ഈ ട്രയിനുകള്ക്കെല്ലാം മടക്കയാത്രയിലും തിരുവല്ലയില്‍ സ്റ്റോപ്പുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടുമാസമായി ഇവിടെ നിര് ത്തിയിരുന്ന പന്ത്രണ്ട് ട്രയിനുകളുടെ കുറവാണ് തിരുവല്ലയിലെ യാത്രികര്‍ക്ക് ഉണ്ടാകുന്നത്.
പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനാ യ തിരുവല്ലയില്‍ കൂടുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അ നുവദിക്കണം എന്ന ആവ ശ്യം കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ തീര്‍ത്ഥാടന കാലത്തല്ലാതെ ഇവിടെ ഒട്ടുമിക്ക ട്രയിനുകളും നിര് ത്താറില്ല.
ഈ ട്രയിനുകളുടെ സമീപ സ്റ്റോപ്പുകളെ അപേക്ഷിച്ച് കയറാനും ഇറങ്ങാനും കൂടുതല്‍ യാത്രക്കാര്‍ തിരുവല്ലയി ല്‍ ഉണ്ടായിരുന്നു. യാത്രക്കാ ര്‍ക്ക് ഏറെ പ്രയോജനപ്പെട്ട ഇവിടുത്തെ സ്റ്റോപ്പുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരാറുണ്ടെങ്കിലും ഇത്തവണയും റെയി ല്‍വേ തിരുവല്ലയോട് കനിവ് കാട്ടിയില്ല.
സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ക്കായി പൂര്‍ത്തിയായിട്ടുള്ള നാലാം നമ്പര്‍ ട്രാക്കിലൂടെ ചീറിപ്പായുന്ന ഈ ട്രെയിനുകള്‍ക്ക് ഇനി ഒരു സ്റ്റോപ്പ് ലഭിക്കാന്‍ അടുത്ത മണ്ഡലകാലംവരെ കാത്തിരിക്കണം.
ഫെബ്രുവരിയില്‍ നടക്കുന്ന മാരാമണ്‍ കണ്വന്ഷന് ദിനങ്ങളില്‍ മാത്രമാണ് ഇനി കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് ഇവിടെ താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്നത്. രാവിലെ തിരുവനന്തപുരത്തി നും വൈകുന്നേരം കണ്ണൂരിനുമുള്ള ജനശതാബ്ദി എക്സ്പ്രസില്‍ നിരവധി യാത്രക്കാരാണ് തിരുവല്ലയില്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്.
ഒരു ജില്ലയില്‍ ഒരുസ്റ്റോപ്പ് എന്ന കണക്കിലാണ് ജനശതാബ്ദി ആരംഭിച്ചത്. എന്നാല്‍ പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ ഈ ട്രയിനും സ്റ്റോപ്പ് ലഭിച്ചിരുന്നില്ല. സമീപ ജില്ലകളില്‍ ഒന്നിലധികം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദി ക്കുകയും ചെയ്തു. ക്രോസിംഗിനുവേണ്ടി ട്രെയിന്‍ പലപ്പോഴും കായംകുളത്തിനും എറണാകുളത്തിനും മധ്യേ പിടിച്ചിടേണ്ടിവരുമ്പോള് ഉ ണ്ടാകുന്ന സമയനഷ്ടം തിരുവല്ലയില്‍ കൂടി സ്റ്റോപ്പ് അനുവദിച്ചാല്‍ ഉണ്ടാകില്ലെന്നു റെയില്‍വേയും സമ്മതിക്കുന്നുണ്ട്.
കൊച്ചുവേളി-യശ്വന്ത്പുര്‍ എക്സ്പ്രസ്സിനും ഇവിടെ സ്റ്റോപ്പില്ല. തിരുവല്ലയിലെ യാത്രക്കാര്‍ കോട്ടയത്തെത്തിയാണ് ട്രെയിനില്‍ കയറുന്നത്. താത്കാലിക സ്റ്റോപ്പുകൊണ്ട് മറ്റു യാത്രക്കാര്‍ക്കാണ് ഏറെ പ്രയോജനമുണ്ടായിരുന്നത്. ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച സമയം തിരുവല്ല സ്റ്റേഷനില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തി ലും വര്‍ദ്ധനവ് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: