മലയാളിയായ ബോളിവുഡ് നടി അസിന് വിവാഹിതയായി. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിന്റെ കഴുത്തില്‍ മിന്നുകെട്ടിയത്. ദല്‍ഹിയിലെ ദുസിത് ദേവാരന റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. പിന്നീട് ഹിന്ദു ആചാര പ്രകാരവും വിവാഹം നടക്കും. നാളെ രാഹുലിന്റെ സ്വകാര്യ അതിഥി മന്ദിരത്തില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: