പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അശോകന് കുളനടയേയും ജനറല്‍ സെക്രട്ടറിമാരായി ഷാജി.ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന് എന്നിവരേയും നിയോഗിച്ചു.
നിലവില്‍ ബിജെപി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റായ അശോകന് കുളനട കഴിഞ്ഞ പത്തുവര്‍ഷമായി കുളനട ഗ്രാമപഞ്ചായത്ത് അംഗംകൂടിയാണ്. 1980 കളില്‍ ആര്‍എസ്എസിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ച അശോകന് മുഖ്യശിക്ഷക് മുതല്‍ താലൂക്ക് കാര്യവാഹ് വരെയുള്ള വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1992 ല്‍ യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായും കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ക്ക് പുറമേ ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായും സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ചു. ഇപ്പോള്‍ കുളനട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. കുളനട അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ബോര്‍ഡംഗം , എന്‍എസ്എസ് ഞെട്ടൂര്‍ കരയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: അഡ്വ.അനിത.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഷാജി ആര്.നായര്‍ ഇലന്തൂര്‍ സ്വദേശിയാണ്. ആര്‍എസ്എസിന്റെ പ്രചാരകായിരുന്നു. പിന്നീട് കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മീഷനില്‍ ഉദ്യോഗസ്ഥനായി അഡ്മിനിസ്ട്രേറ്റര്‍ പദവിവരെ എത്തിയ അദ്ദേഹം 2012 ല്‍ സ്വയം വിരമിച്ചു. ഖാദി മേഖലയില്‍ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ 2010 ല്‍ പ്രസിഡന്റിന്റെ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തകനാകുകയും നിലവില്‍ സംസ്ഥാന സമിതിയംഗവുമായി പ്രവര്‍ത്തിക്കുകയുമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ഷാജി ആര്.നായര്‍ സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റും ആര്‍എസ്എസ് ഇടുക്കിജില്ലാ സംഘചാലകുമായിരുന്ന പരേതനായ ശാന്തിവിള രാഘവന്‍നായരുടെ മകനാണ്. അദ്ധ്യാപികയായ ജീജാകുമാരിയാണ് ഭാര്യ.
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ശബരിഗിരി വിഭാഗ് ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിച്ചുവരികെയാണ് അഡ്വ.എസ്.എന്‍.ഹരികൃഷ്ണന് ബിജെപി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. തിരുവല്ല തുകലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന് തിരുവല്ല ബാറിലെ അഭിഭാഷകനാണ്. ആര്‍എസ്എസിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം തിരുവല്ല താലൂക്ക് കാര്യവാഹ്, ശബരിഗിരി ജില്ലാ കാര്യവാഹ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: