കാസര്‍കോട്: വ്യവസായ വകുപ്പ് സ്കില്‍ ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്‍പ്പെറ്റ്, ഹാന്റ്ലൂം, റഗ്സ് മേക്കിംഗ്, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളില്‍ 20 ദിവസം നീണ്ട് നില്ക്കുന്ന പരിശീലനത്തിന് അപേക്ഷിക്കാനുളള തീയ്യതി നീട്ടി.താല്‍പ്പര്യമുളളവര്‍ നിശ്ചിത ഫോമിലുളള അപേക്ഷ 23 ന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസമുളളവരും ജില്ലയില്‍ സ്ഥിരതാമസക്കാരും ആയിരിക്കണം. ഒരാള്‍ ഒരു മേഖലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുളളൂ. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാപ്പടി നല്‍കും. വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. ഫോണ്‍ 04994 255749.
പ്രതികരിക്കാൻ ഇവിടെ എഴുതുക: