കാഞ്ഞങ്ങാട്:”മൊബൈ ല്‍ ഫോണ്‍ ദുരുപയോഗത്തെക്കുറിച്ചും, കുറ്റകൃത്യങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ജില്ലാ സൈബര്‍ സെല്‍ ഒരുക്കിയ ബോധവല്‍ക്കരണ പ്രദര്‍ശിനി ശ്രദ്ധേയമാകുന്നു. ബ്രിറ്റ്കോ ആന്‍ഡ് ബ്രിഡ്കോ കാഞ്ഞങ്ങാട് നയാബസാറില്‍ സംഘടിപ്പിച്ചുവരുന്ന സ്മാര്‍ട്ട് എക്സ്പോയിലാണ് പ്രദര്‍ശിനി ഒരുക്കിയത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രദര്‍ശിനി ഏര്‍പ്പെടുത്തുന്നത്. സൈബര്‍ സെല്ലിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും അതുവഴി സൈബര്‍ കുറ്റകൃത്യം ഇല്ലാതാക്കുന്നതിനുമാണ് ജില്ലാ പോലീസ് അധികാരികളുടെ ശ്രമം. കാഞ്ഞങ്ങാട് നയാബസാറില്‍ ഒരുക്കിയ പവലിയനിലെത്തന്ന ഏവര്‍ക്കും തങ്ങള്‍ കബളിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണെന്ന് എളുപ്പം മനസിലാകുന്ന രീതിയിലാണ് ചിത്രവിവരണങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. എടിഎം കൗണ്ടറിലെത്തിയാല്‍ വരാവുന്ന അശ്രദ്ധ അത് പിന്നീട് നമുക്കുണ്ടാക്കിവെയ്ക്കാന് പോകുന്ന് വിപത്തുകള്‍, സാമ്പത്തിക നഷ്ടങ്ങള്‍ എന്നിവ സചിത്ര സഹിതം മുന്നറിയിപ്പ് നല്കുന്നു.
ജില്ലയില്‍ അടുത്തകാലത്ത് പോലീസിനെ കുഴക്കിയ പ്രമാദമായ ജ്വല്ലറി മോഷണങ്ങളില്‍ തുമ്പുണ്ടാക്കിയതും പിടിക്കപ്പെടാന്‍ ഇടയാക്കിയതും ജില്ലാ സൈബര്‍ സെല്‍ യുണിറ്റിന്റെ സ്തുത്യര്‍ഹമായ സേവനങ്ങളാണ്. 2008 ലാണ് കാസര്‍കോട് ജില്ലാ പോലീസ് സേനയുടെ കീഴില്‍ സൈബര്‍ യൂണിറ്റ് ആരംഭിക്കുന്നത്. മോഷണ പരമ്പരകളില്‍ കുറ്റവാളികളെ പിടികൂടാനായത് സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി എന്ന പത്രവാര്‍ത്തകളിലെ വരികളിലൂടെയാണ് സൈബര്‍ സെല്ലിനെ ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങയത്. ഇന്ന് സൈബര്‍ സെല്ലിന്റെ സാഹായം സാധാരണ ജനങ്ങള്‍ പോലും തേടുന്നു. ചെറുവത്തൂര്‍ വിജയബേങ്ക് കവര്‍ച്ച, തോയമ്മല്‍ ജാനകി അമ്മ വധം, തൃക്കരിപ്പൂര്‍ സലാം ഹാജി വധം, കുഡ്ലു ബാങ്ക് കവര്‍ച്ച എന്നിവ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിക്കാനായതില്‍ സൈബര്‍ സെല്ലിലെ ഓഫീസര്‍മാരായ മാണിയാട്ട് സ്വദേശി ടി.വി.വിജേഷ്, ഉദിനൂര്‍ സ്വദേശി ശിവകൂമാര്‍, ബന്തടുക്ക സ്വദേശി അജേഷ് ജോണ്‍, നീലേശ്വരം സ്വദേശി പി.ആര്.ശ്രീനാഥ്, ശ്രീജിത്ത് പരവനടുക്കം എന്നിവരുള്‍പ്പെടുന്ന സംഘത്തിന്റെ അണിറ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഊണും ഉറക്കവുമുപേക്ഷിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സൈബര്‍ കുറ്റകൃത്യങ്ങളെകുറിച്ച് 400 ഓളം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി പി.ആര്.ശ്രീനാഥ് ശ്രദ്ധേയനാണ്. ഐടി ആക്ടിലെ സെക്ഷന്‍ 66 എ എടുത്തുകളഞ്ഞത് ഇപ്പോള്‍ അതിരുകവിഞ്ഞ അഭിപ്രായ സ്വാതന്ത്ര്യത്തിന് വഴിവെച്ചിരിക്കുകയാണെന്ന് ശ്രീനാഥ് പറയുന്നു. നടപടിയെടുക്കാനാകാത്ത നിരവധി കേസുകള്‍ നിലവിലുണ്ട്.
2000 ലാണ് ഐടി ആക്ട് നിലവില്‍ വന്നത്. 2015 മാര്‍ച്ചിലാണ് സെക്ഷന്‍ 66 എ സുപ്രീം കോടതി എടുത്തുകളഞ്ഞത്. കാസര്‍കോട് കാനറ ഐസ്ക്രീം പാര്‍ലറില്‍ അക്രമം നടന്നത് സോഷ്യ മീഡിയയിലെ അതിരുകഴിഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണെന്നതും ഇത് നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്കൂളുകള്‍ സന്നദ്ധസംഘടനകള്‍ എന്നിവയിലെ ക്ലാസുകള്‍ക്കു പുറമെ ജില്ലാ സൈബര്‍ സെല്‍ ആദ്യമായാണ് പ്രദര്‍ശന പരിപാടികളില്‍ പവലിയന് ഏര്‍പ്പെടുത്തുന്നത്. സെല്ലിനെ ജനകീയമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. എസ്പിക്ക് നേരിട്ടോ, പോലീസ് സ്റ്റേഷന് മുഖേനയോ ആണ് സെല്ലില്‍ പരാതി നല്‍കേണ്ടത്. ഫോണ്‍: 9497976013.
പ്രതികരിക്കാൻ ഇവിടെ എഴുതുക: