പരപ്പ: പരപ്പ ശ്രീ തളീ ക്ഷേത്രത്തോടനുബന്ധിച്ചുള്ള വിവിധ കാവുകളിലെ കളിയാട്ടം 19,20 തീയ്യതികളില്‍ നടക്കും. 19ന് മുണ്ട്യക്കാവില്‍ രാത്രി 7ന് സന്ധ്യാവേല, 7.30ന് തുടങ്ങല്‍, 8.30ന് വിഷ്ണുമൂര്‍ത്തി തോറ്റം, ചാമുണ്ഡി തോറ്റം, 11ന് തിരുവാതിര, കോല്‍ക്കളി, 20ന് രാവിലെ 11.30ന് ചാമുണ്ഡിയമ്മ കോലം പുറപ്പാട്, ഉച്ചക്ക് 1.30ന് അന്നദാനം, 2.30ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, 4.30ന് എഴുന്നള്ളിപ്പ്, 5ന് വിഷ്ണുമൂര്‍ത്തി-പാലക്കീല്‍ ചാമുണ്ഡി, രാത്രി 7ന് തെയ്യംപാടി പിരിയല്‍.
19ന് മനിയേരിക്കാവില്‍ രാത്രി 9ന് തുടങ്ങല്‍, 1ന് മാളൂര്‍കയത്ത് ഭഗവതിയുടെ കോലം പുറപ്പാട്. 20ന് ഉച്ചക്ക് 3.30ന് പാലക്കീല്‍ ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഗുളികന് സ്ഥാനത്ത് 19ന് രാത്രി 8ന് തുടങ്ങല്‍, 9.30ന് അന്തിക്കോലം. 20ന് ഉച്ചക്ക് 12ന് പടിഞ്ഞാറെ ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 2ന് ഗുളികന് തെയ്യത്തിന്റെ പുറപ്പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: