.
ഭാരതീയ ജനതാപാർട്ടിക്ക് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ മുന്നേറ്റത്തെ ഇരുമുന്നണികളും ഭയപ്പെടുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻഅഭിപ്രായപ്പെട്ടു.
ഭാരതീയ ജനതാപാർട്ടി മാനന്തവാടി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ മിൽക്ക് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പച്ചയായ വർഗീയ പ്രീണനം നടത്തിയാണ് സിപിഎം നേട്ടമുണ്ടാക്കിയത്.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ സിപിഎം ഇപ്പോള്‍ മതത്തിന്റെ വക്താക്കളായി മാറുകയാണ്. ബിജെപിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിട്ടും വർഗീയപ്രീണനം നടത്തിയും ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താമെന്നത് ഇരുമുന്നണികളുടെയും വ്യാമോഹം മാത്രമായിരിക്കും.
നിയോജകമണ്ഡലംപ്രസിഡൻറ് സജിശങ്കർ അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാധകൃഷ്ണമേനോൻ സംഘടനാ വിഷയത്തിൽ ക്ലാസെടുത്തു. സംസ്ഥാന വൈസ്പ്രസിഡൻറ് നിർമ്മല കുട്ടികൃഷ്ണൻ ആശംസകളർപ്പിച്ചു.ജില്ലാ അധ്യക്ഷന്‍ കെ.സദാനന്ദൻ, വൈസ് പ്രസിഡൻറ്
ഇ.പി.ശിവദാസൻമാസ്റ്റർ,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കണ്ണന് കണിയാരം, പി.കെ.വീരഭദ്രൻ,യുവമോർച്ചജില്ലാ അധ്യക്ഷന്‍
അഖില്‍ പ്രേം.സി, ആദിവാസിസംഘം ജില്ലാ സെക്രട്ടറി
പാലേരി രാമൻ,കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് വിജയന് കൂവണ, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ശ്രീലതാബാബു, ബിന്ദു വിജയകുമാർ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: