മേപ്പാടി: മേപ്പാടി പുഴമൂല ഡൗണ്‍ഹില്‍ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന 27 പേരെ പിടികൂടി. കളി സ്ഥലത്ത് നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ സന്ധ്യക്കാണ് പോലീസ് പരിശോധന നടത്തിയത്. മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികളാണ് പിടിയിലായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: