കള്ളാര്‍: ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയിലെ കള്ളാര്‍ പാലം ഉദ്ഘാടനത്തിനൊരുങ്ങി. കള്ളാറില്‍ നിര്‍മ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന് എംഎല്‍എയുടെ അധ്യക്ഷതയില്‍ 18ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടുപോകാനും യാത്രയ്ക്കും വേണ്ടി നിര്‍മ്മിച്ച പാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാവുന്നത്. കാസര്‍കോട് വികസന പാക്കേജില്‍പെടുത്തി പാലത്തിന്റെ നിര്‍മ്മാണത്തിനായി 2കോടിയും അനുബന്ധ റോഡിനായി 50ലക്ഷവും അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പണിയാരംഭിച്ചെങ്കിലും സ്ഥല തര്‍ക്കവും സാങ്കേതിക പ്രശ്നങ്ങളും കാരണം നിര്‍മ്മാണം നീണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളുടെ ശ്രമഫലമായാണ് തടസ്സപ്പെട്ടുകിടന്നിരുന്ന പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനായത്. സംസ്ഥാന പാതയിലെ വീതികുറഞ്ഞ അഞ്ച് പാലങ്ങളില്‍ ഒടയംചാല്‍, ചുള്ളിക്കര, കള്ളാര്‍ എന്നിവയുടെ വീതി കൂട്ടിയുള്ള നിര്‍മാണം വര്‍ഷങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായിരുന്നു. അപകടാവസ്ഥയിലായ പൈനിക്കര പാലം മാത്രമാണ് ഇനി പുനര്നിര്മ്മിക്കപ്പെടാനുള്ളത്. ഇതിന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.5കോടി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: