പത്തനംതിട്ട : ആറന്മുള പൈതൃകഗ്രാമത്തിന്റെ സംരക്ഷകനും സംസ്ഥാനത്തെ ഒട്ടേറെ ജനകീയ മുന്നേറ്റങ്ങളുടെ ശക്തി ശ്രോതസും വിമാനത്താവള വിരുദ്ധ സമരനായകനും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് ആറന്മുള നിവാസികളും പരിസ്ഥിതി സംഘടനകളും സാംസ്കാരിക സംഘടനകളും ചേര്‍ന്ന് ഇന്ന് പൗരസ്വീകരണം നല്‍കും. സ്വീകരണ ചടങ്ങിലെത്തുന്ന ജനനായകനേയും വിശിഷ്ട അതിഥികളേയും ആറന്മുള കിഴക്കേനടയില്‍നിന്നും സമ്മേളന സ്ഥലമായ ഐക്കര ജംഗ്ഷനിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ത്തോമ്മാ സഭാ മേലധ്യക്ഷന് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്യും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷതവഹിക്കും. ആറന്മുള ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന് പിള്ള, പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം, എന്‍.എസ്.എസ്. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ അഡ്വ. കെ. ഹരിദാസ്, എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി ഡി. സുരേന്ദ്രന്, കെ.പി.എം.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, പ്രൊഫ.ഡോ. മാത്യു കോശി പുന്നയ്ക്കാട്, എന്‍.കെ. സുകുമാരന്‍ നായര്‍, ഡോ. ജോസ് പാറക്കടവില്‍, വി.എന്‍. ഗോപിനാഥപിള്ള, വി. സുരേഷ് കുമാര്‍, എം.ജി. രാമചന്ദ്രന്, കെ. ആര്. വിനയചന്ദ്രന് നായര്‍, കെ.എന്‍. രഘുനാഥ്, അനില്‍ വി. പരിയാരം, വിനോദ് മിത്രപുരം, ആറന്മുളരാമചന്ദ്രന് ആചാര്യ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: