പെരിന്തല്‍മണ്ണ: വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായ കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍.
മതംമാറ്റത്തിന് പ്രേരിപ്പിക്കല്‍, മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളുള്‍പ്പെടുത്തിയാണ് അങ്ങാടിപ്പുറം ചെരയ്ക്കാപ്പറമ്പിലെ പേരയില്‍ അബൂബക്കറിനെ പെരിന്തല്‍മണ്ണ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തമിഴ്നാട്ടില്‍ പഠിക്കുന്ന പ്രതിയുടെ മകളുടെ സഹപാഠിയാണ് കാണാതായ പെണ്‍കുട്ടി. സഹപാഠിയുടെ ചെരയ്ക്കാപ്പറമ്പിലെ വീട്ടില്‍ അവധി ദിവസങ്ങളിലും മറ്റും വൈക്കംകാരിയായ പെണ്‍കുട്ടി വരാറുണ്ടുായിരുന്നു. ഇയാളുടെ പ്രേരണയില്‍ പെണ്‍കുട്ടി മതം മാറിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. തന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയില്‍ നിന്ന് ബസ് കയറ്റി വിട്ടിട്ടുണ്ടെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ തങ്ങള്‍ എത്തുന്നതുവരെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റരുതെന്നും തങ്ങള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനാവാഞ്ഞതിനെ തുടര്‍ന്ന് പിതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിക്കായുളള അന്വേഷണം പുരോഗമിക്കുന്നതായി പെരിന്തല്‍മണ്ണ സിഐ അറിയിച്ചു. നേരത്തെ ബാങ്കില്‍ നിക്ഷേപിക്കാനുളള പണത്തില്‍ കളളനോട്ട് തിരുകിയെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: