കാസര്‍കോട്: 76-ാം പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര തിരുസന്നിധിയില്‍ ദര്‍ശനം നടത്തി. രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തിയ യേശുദാസും, ഭാര്യ പ്രഭയും പിറന്നാള്‍ ദിനത്തില്‍ യാഗശാലയില്‍ പ്രത്യേകം നടത്തുന്ന ചണ്ഡികാഹോമത്തിലും മറ്റ് പൂജാകര്‍മ്മങ്ങളിലും പങ്കെടുത്തു.
ക്ഷേത്രം വലംവെച്ച് തൊഴുത ഇവര്‍ അല്പ നേരം തിരുസന്നിധിയില്‍ ചെലവഴിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ പിറന്നാള്‍ സദ്യയില്‍ പങ്കെടുത്തു. ഉച്ചക്ക് രണ്ടു മണിയോടെ വീണ്ടും ക്ഷേത്ര സന്നിധിയിലെത്തിയ യേശുദാസ് പ്രശസ്ത സംഗീതജ്ഞന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ സൗപര്‍ണ്ണികാമൃതം സംഗീത പുരസ്കാരം നല്കി ആദരിച്ചു. തുടര്‍ന്ന് ഗായിക അമ്പിളിയുടെ ഭക്തിഗാന സിഡി പ്രകാശനം ചെയ്തു.
എല്ലാ ചാനലുകളും അവരുടെ നിലനില്പിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നുവെന്നും, ചാനലുകളെല്ലാം മനുഷ്യനെ നേര്‍വഴിയിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷമുണ്ടാകണമെന്നും യേശുദാസ് പറഞ്ഞു. ശരീര വ്രതശുദ്ധിയോടെ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തര്‍ പുണ്യ പൂങ്കാവനവും പമ്പാനദിയും അതുപോലെ ശുദ്ധമായി സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: