കാസര്‍കോട്: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇന്നലെ നടന്ന് എച്ച്എസ് വിഭാഗം നങ്ങ്യാര്‍ കൂത്തില്‍ മത്സരിക്കാന്‍ ഒരു മത്സരാര്‍ത്ഥി മാത്രം. ലിറ്റില്‍ ഫഌവര്‍ ജിഎച്ച്എസ്എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അരുണിമ എസ് പ്രകാശ് ആണ് മത്സരിച്ചത്. കഴിഞ്ഞ വര്‍ഷം നടനന് വാശിയേറിയ സംസ്ഥാന തല നങ്ങ്യാര്‍ കൂത്ത് മത്സരത്തില്‍ അരുണിമയ്ക്കായിരുന്നു നാലാം സ്ഥാനം. അഞ്ച് വര്‍ഷമായി ഭരതനാട്യ മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ ഈ കൊച്ചു മിടുക്കി വാരിക്കൂട്ടിയിട്ടുണ്ട്. ഭരതനാട്യത്തില്‍ കാഞ്ഞങ്ങാട് രഘുവാണ് ഗുരു. നാല് വര്‍ഷമായി കലാമണ്ഡലം പ്രസന്ന ടീച്ചറുടെ ശിഷ്യണത്തില്‍ നങ്ങ്യാര്‍ കൂത്ത് അഭ്യസിക്കുകയാണ് അരുണിമ. ക്ഷേത്ര കലകളോടുള്ള താല്പര്യമാണ് ഈ രംഗത്തേക്ക് വരാന്‍ കാരണമെന്ന് അരുണിമ പറഞ്ഞു. മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ തന്നെ നങ്ങ്യാര്‍ കൂത്ത് സ്കൂള്‍ കലോത്സവ വേദിയുടെ പടിയിറങ്ങുകയാണോയെന്ന ആശങ്കയിലാണ് അരുണിമയുടെ അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: