കൊച്ചി: ഫെഫ്കയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന മാക്ട ഫെഡറേഷന് എന്ന സംഘടനയക്ക് മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷ (മാക്ട)നുമായി ബന്ധവുമില്ലെന്ന് മാക്ട ചെയര്മാന് ജി.എസ്. വിജയന്, ജനറല്‍ സെക്രട്ടറി പി. സുരേഷ് ഉണ്ണിത്താന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാക്ടയും ഫെഫ്കയും സഹോദര സ്ഥാപനങ്ങളാണ്. എന്നാല്‍ മാക്ടയുടെ സല്‍പ്പേരിനു കളങ്കം വരുത്തുന്ന വിധത്തില്‍ മാക്ടയും ഫെഫ്കയും തമ്മില്‍ ഭിന്നതയുണ്ടെന്ന വിധത്തില്‍ ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.
മാക്ട എന്ന പേരും ലോഗോയും കേന്ദ്ര ഗവണ്മെന്റ് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളതാണ്. ഇതിന് സമാനമോ സാദൃശ്യമുള്ളതോ ആയ പേരോ ലോഗോയോ മറ്റു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നും മാക്ട ഭാരവാഹികള്‍ പറഞ്ഞു.
ഫെഫ്ക ഉന്നയിച്ചിരിക്കുന്ന 33 ശതമാനം വേതന വര്‍ധനവ് എന്ന ആവശ്യത്തിന് മാക്ടയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഇവര്‍ പറഞ്ഞു. മാക്ട വൈസ് ചെയര്മാന് ജോഷി മാത്യു, എസ്.എന്‍. സ്വാമി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: