കാസര്‍കോട്: ‘തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഏകാഭിനയ മത്സരത്തില്‍ വിധി അനുകൂലമാക്കി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്കൂളിലെ അനഘ കലോത്സവത്തിലെ മിന്നും താരമായി. ഇത്തവണ ഹൈസ്കൂള്‍ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കറുത്തമ്മയും പരീക്കുട്ടിയുമായിരുന്നു പ്രമേയം. കറുത്തമ്മയുടെ ഭാവാഭിനയത്തിലൂടെ അനഘ കാണികളെ കയ്യിലെടുത്തു. കറുത്തമ്മയും, പരീകുട്ടിയും, ചെമ്പന്‍ കുഞ്ഞും അരങ്ങിലെത്തിയപ്പോള്‍ കാണികള്‍ക്ക് ആ പ്രണയ ചിത്രം ഒരിക്കല്‍ കുടി മനസിലോടിയെത്തി. അപ്പീലുമായെത്തിയ ഒരു കുട്ടിയടക്കം ഒമ്പത് പേരാണ് അനഘയ്ക്കൊപ്പം മത്സരിച്ചത്. ചെമ്മീനില്‍ കറുത്തമ്മയും പരീകുട്ടിയും കടലില്‍ ചാടി മരിക്കുകയായിരുന്നുവെങ്കില്‍ സമകാലിക കാലഘട്ടത്തെ കോര്‍ത്തിണക്കിയ അനഘയുടെ മോണോ ആക്ടില്‍ കടല്‍ തന്നെ മരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏകാഭിനയത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കെ.പി.ശശികുമാറാണ് ഗുരു. നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയിതിട്ടുണ്ട്. തുടര്‍ച്ചയായ എട്ടാമത്തെ വര്‍ഷമാണ് അനഘ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: